(‘azure11’ അടിപൊളിയക്കാനുള്ള അത്യാര്‍ത്തിയുമായ് ഞങ്ങള്‍ നാല്‍വര്‍ സംഘം.സുബിന്‍,ദിവ്യ,ദീപക് പിന്നെ രചയിതാവും..ആധുനിക മാര്‍ക്കെറ്റിങ് തന്ത്രങ്ങള്‍ പഠിക്കാന്‍ ഞങ്ങള്‍ സഹായിക്കാം..തുടര്‍ന്ന്‍ വായിക്കൂ)
സുബിന്‍:ഒന്നും നടക്കുമെന്ന്‍ തോന്നുന്നില്ല..എന്നാലും നമ്മള്‍ തകര്‍ക്കും.എവ്ടുന്ന്‍ തുടങ്ങണം?
രംഗം:1ചങ്ങനാശ്ശേയിലെ പ്രശസ്തമായ തുണിക്കട.
ദിവ്യ:വലിയ കടയല്ലേ..തന്നെയുമല്ല നമ്മുടെ ഒരു സീനീയര്‍ ചേച്ചിയുടെ സ്വന്തം കടയാ.എന്തെങ്കിലും ഉദാരമായ് കിട്ടാതിരിക്കില്ല.
ദീപക്:അതെ!! 5000 രൂപയ്ക്കു മേല്‍ പ്രതീക്ഷിക്കാം.5000 രൂപയുടെ ഫ്ലെക്സ് ഒരെണ്ണം ശരിയായ്.
(കടക്കുള്ളിലെക്ക്) ഉടമസ്ഥന്‍ പ്രതീക്ഷയോടെ നോക്കുന്നുണ്ട്)
ദിവ്യ:അങ്കിള്‍ ഞങ്ങള്‍ കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതിയില്‍ നിന്നാണ്‍.ഞങ്ങളുടെ കോളേജില്‍ ഒരു ഫെസ്റ്റ് നടക്കുന്നുണ്ട്.ഇതൊരു വെറും ഫെസ്റ്റ് അല്ല.സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഫെസ്റ്റ് ആണ്.
(ഉടമസ്ഥന്‍ എല്ലാം ശ്രദ്ധിച്ചു കേള്‍ക്കുന്നുണ്ട്..ഇന്നെന്തെങ്കിലും നടക്കും..ദിവ്യ CONTINUE!!)
അപ്പോള്‍ അങ്ങേക്കും ഒരു സഹായം ആകട്ടെ എന്ന് കരുതി.5000 രൂപ മുതലുള്ള ഫ്ലെക്സ് ആണുള്ളത്.7 ലക്ഷം ആണ് ഞങ്ങളുടെ ഏറ്റവും കൂടിയ തുക.ഏതു വേണമെന്ന്‍ അങ്കിള് തീരുമാനിച്ചോളൂ.(ദിവ്യ stop!!)
ഉടമ:അയ്യോ മക്കളെ ഇത്ര ദൂരം പരസ്യം ചെയ്തിട്ട് ഒരു പ്രയോജനവുമില്ല.ഞങ്ങക്കിവിടെ വേറെ കൊടുക്കാന്‍ ധാരാളം കോളേജ്കള്‍ ഉണ്ട്.
(പരിപാടി പാളി..അടുത്ത ആയുധം)
ദീപക്:അങ്കിള്‍ 1500 രൂപയുടെ ഫ്ലെക്സ് ഉണ്ട്.
ഉടമ:പറ്റില്ല മോനെ!!
സുബിന്‍:അങ്കിളിന്റെ മോള്‍ ഞങ്ങളുടെ സീനിയര്‍ ആരുന്നു.
ഉടമ:അതെ..അതെ…ശരിയാണ്..
(അല്പം മാറ്റിപ്പിടിക്കാം)
രചയിതാവ്:ചെറിയ തുക ഡൊണെഷന്‍..ഒരു 500 എഴുതട്ടെ..(ഉടമയുടെ രൂക്ഷ നോട്ടം)വേണ്ട ഒരു നൂറെങ്കിലും..
ഉടമ:പറ്റില്ല മക്കളെ…(മാന്യമായ് ഇറങ്ങിപ്പോരുക തന്നെ)
രംഗം 2:പ്രശസ്തമായ സ്വര്‍ണക്കട
ഉടമ:(ഞങ്ങളെ കണ്ട ഉടനെ)വാ മക്കളെ..ഞാന്‍ ആരെയെങ്കിലും കിട്ടാന്‍ നോക്കിയിരിക്കുവാര്ന്നു..പരസ്യത്തിനാരിക്കും അല്ലെ..
(എത്ര കൃത്യം ഇത് നടക്കും)
ദാ ഈ പായസം കഴിച്ചോളു..(ദൈവമേ!!ഒരു 5000 ഉറപ്പിക്കാം)
ആ ഇനി പറഞ്ഞോളു..
ദിവ്യ: അങ്കിള്‍ ഞങ്ങള്‍ കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതിയില്‍ നിന്നാണ്‍.ഞങ്ങളുടെ കോളേജില്‍ ഒരു ഫെസ്റ്റ് നടക്കുന്നുണ്ട്.ഇതൊരു വെറും ഫെസ്റ്റ് അല്ല.സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഫെസ്റ്റ് ആണ്.
ഉടമ:അയ്യോ മക്കളെ ഇപ്പം കച്ചവടം വളരെ മോശമാണ്..അല്ലെ നിങ്ങള്‍ കുറച്ച് സ്വര്‍ണമെടുക്ക്..എന്നാ നമുക്ക് ആലോചിക്കാം..
(ചതി!!ആന കൊടുത്താലും ആശ കൊടുക്കരുത് എന്ന കാരണവന്മാര്‍ പറയുന്നത് ഇതു കൊണ്ടാണ്)
ഉടമ:പായസം കുറച്ചൂടെ വേണോ മക്കളെ..ഇത് ഇന്നു കൊണ്ട് തീര്‍ക്കണം..
(ചുമ്മാതല്ല പിടിച്ചിട്ട് പായസം കുടിപ്പിച്ചത്)
സുബിന്‍: ചെറിയ തുക ഡൊണെഷന്‍..ഒരു 500 എഴുതട്ടെ..
ഉടമ:എതായാലും ഇത്ര ദൂരം വന്നതല്ലേ..ഒരു 100 എഴുതിക്കോളൂ..
(നൂറെങ്കില്‍ നൂറ്..കിട്ടിയതാകട്ടെ)
രംഗം:ഇനി കളി ചെങ്ങന്നൂര്
(ഉടമയില്ല..കച്ചവടമില്ല..കാശില്ല..ഹെഡ് ഒഫിസില്‍ പോകണം..പല്ലവികള്‍ കേട്ട് മടുത്തു..പണം പലിശക്കെടുത്ത് ഫെസ്റ്റ് നടത്തേണ്ടി വെരും..ചെങ്ങന്നൂരിലെ പ്രശസ്തമായ ഫിനാന്‍സിയര്‍..തന്നെയുമല്ല സുബിന്‍റെ അയല്‍ക്കരാണവര്‍)
ദിവ്യ: അങ്കിള്‍ ഞങ്ങള്‍ കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതിയില്‍ നിന്നാണ്‍.ഞങ്ങളുടെ കോളേജില്‍ ഒരു ഫെസ്റ്റ് നടക്കുന്നുണ്ട്.ഇതൊരു വെറും ഫെസ്റ്റ് അല്ല…………………..(സ്ഥിരം മന്ത്രം)
ദീപക്: അപ്പോള്‍ അങ്ങേക്കും ഒരു സഹായം ആകട്ടെ എന്ന് കരുതി.5000 രൂപ മുതലുള്ള ഫ്ലെക്സ് ആണുള്ളത്.7 ലക്ഷം ആണ് ഞങ്ങളുടെ ഏറ്റവും കൂടിയ തുക.ഏതു വേണമെന്ന്‍ അങ്കിള് തീരുമാനിച്ചോളൂ..
ഉടമ:അതൊന്നും പറ്റില്ല മക്കളെ..
ദിവ്യ: ചെറിയ തുക ഡൊണെഷന്‍..ഒരു 1000 എഴുതട്ടെ..
ഉടമ:ഏതായാലും സുബിന്‍ നേരിട്ട് വന്നതല്ലേ..ഒരു 500 എഴുതിക്കോളൂ..
(ദൈവമേ കോളടിച്ചു…ചാകര..ദിവ്യക്ക് നന്ദി)
പണം വരുന്ന വഴി നോക്കണേ….ഇങ്ങനെയും AZURE നടത്താം…(പര്യടനം തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു)