യക്ഷികള്‍ ഒരു തുടര്‍ക്കഥ…
എന്നും പത്തരമാട്ടു തങ്കത്തിന്റെ തിളക്കവും തനിമയും നിറഞ്ഞ ഒരു വാക്കാണ് യക്ഷി .. ഉപമ ഉല്‍പ്രേക്ഷ അലങ്കാരങ്ങള്‍ എത്ര മാത്രം രീതികളില്‍ ഇ മനോഹരമായ വാക്കിനെ വളച്ചൊടിക്കുന്നു എന്ന് നമുക്ക് അറിയാം .. സീസണല്‍ ഹിറ്റുകളായി വരുന്ന സിനമകളും ട്രെന്‍ഡ് സെട്ട്ലെര്‍ ആയി വരുന്ന സീരിയലുകളും ഇ വാക്കിനെ മലയാളഹൃദയങ്ങളില്‍ അനശ്വരം ആക്കി തീര്‍ത്തു .
.
മലയാളികലോടാണോ കളി നല്ല തറവാട്ടില്‍ പിറന്ന യക്ഷികലാണ് കേരളത്തിലെ സകല കാല ഹിറ്റ്.. “കള്ളിയങ്കാട്ടു ” എന്താ മോശം പേരാണോ ?? ആണോ?? ഇതു കൊച്ചു പിള്ളേരോടും ചോദിച്ചാല്‍ അറിയാം ഇ ചേച്ചിടെ മഹാത്മ്യം .. എന്തീയ് സംശയം ഉണ്ടോ … ഒരു കാലത്തേ യൂത്ത് ഐക്കണ്‍ ആണ് എന്ന് വേണമെങ്കില്‍ പറയാം ..
നല്ല അടുക്കിട സാരി ഉടുത്തു കുളിച്ചു ഫ്രെഷായി മുടിയും പടത്തി പാധസരവും ഇതു കുണുങ്ങി കുണുങ്ങി… നടക്കണ ഒരു രൂപം ആണ് ഇ കള്ളിയങ്കാട്ടു നീലി .. അല്ലയോ ?? കവിഭാവന മലയത്തില്‍ എത്രയോ നാളുകള്‍ക്ക് മുന്‍പേ ഉധാരവല്കരണം നടപ്പിലാക്കിയിരിക്കുന്നു …
അല്ലെകില്‍ ഒരു ഭീകര സത്വത്തെ ഭാവനയില്‍ വളര്‍ത്തുന്നതിനു പകരം ഒരു സുന്ദരീ ശില്പത്തെ വാര്‍ക്കുംയിരുന്നോ ??
ബ്രിട്ടിഷുകാര്‍ വാരിവലിച്ചു ഭരിച്ചു നടന്ന ഒരു നാട്ടില്‍ വല്ല യൂറോപീന്‍ യക്ഷിയും അവതരിപ്പിചിരുന്നെങ്കിലോ.. ജഗപൊഗ … എത്രയോ സാഹിത്യ സൃഷ്ടികള്‍ നമുക്ക് നഷ്ട്ടപെടുമായിരുന്നു ?
ബ്രൂം സ്ടിക്കും നടക്കുന്ന യക്ഷികള്‍ … അയ്യേ ആലോചിക്കാന്‍ കൂടെ വയ്യ … കേരള യക്ഷികള്‍ക്ക് നിലം തൊടാതെ പറക്കാന്‍ പറ്റും .. ബാക്കി ഉള്ളവര്‍ക്ക് ചൂല് വേണം പോലും ചൂല് …
പറഞ്ഞു പറഞ്ഞു കാടു കയറുന്നു … യക്ഷികളുടെ ആവാസ വ്യവസ്ഥിതി ആയ പാല മരങ്ങള്‍ അന്യം നിന്ന് പോകുന്ന ഒരു സ്ഥിതി വിശേഷത്തെ കൂലം കഷവും നിയതവും ആയി വിമര്‍ശിച്ചു ചില ഫെമിനിസ്റ്റ് യക്ഷികളുടെ ശ്രദ്ധ പിടിച്ചു പറ്റുക എന ഗൂഡ ഉദേശം ഒനും ഇ ബൂലോക രചനക്ക് പിന്നില്‍ ഇല്ല …
എന്നിരുന്നാലും പാല ഗന്ധര്‍വന്‍മാരും കണ്ണുകള്‍ക്ക് കരള്കുളിര്‍മ ഉള്ള നവ്യ ദൃശ്യങ്ങള്‍ക് ആയിട്ട് കണ്ണുകള്‍ വാടകക്കും എടുത്തു ഇറങ്ങുന്ന ഒരു സ്ഥലം ഉണ്ട് … അമല്ജ്യോതിയുടെ സ്വന്തം ബസ് സ്റൊപിലെ പാല മരം തന്നെ ഉദ്ദേശ്യം …
ഇവിടെ ഒരു പാല ഉണ്ടങ്കിലും യക്ഷികള്‍ക്ക് ആണ് കുടുതല്‍ പ്രാധാന്യം ..
.
മരത്തിന്‍ തണലില്‍ യക്ഷികള്‍ സ്വൈര്യ വിഹാരം നടത്തുന്നു എന്ന് വേണമെങ്കിലും പറയാം …
എല്ലാം പ്രതികങ്ങള്‍ ആണല്ലോ … ഇ പാലക് മുകളില്‍ യക്ഷി ഉണ്ടങ്കിലും ഒരു കുഞ്ഞും ശ്രദിക്കാന്‍ പോകില്ല …
കാരണം ഞാനാരേം ശ്ര്ധികുന്നില്ലേ എന്ന മട്ടില്‍ നില്ക്കാന്‍ ഇവിടെ യക്ഷികള്‍ക്ക് ഒരു പഞ്ഞവും ഇല്ല … ച്ചുന്നംബുണ്ടോ ചേട്ടാ എന്നാ ചോദ്യങ്ങള്‍ക്ക് പകരം “മൊബൈല്‍ ഉണ്ടോ ചേട്ടാ ഒരു കാള്‍ വിളിക്കാന എന്നാ ചോദ്യം പ്രതിക്ഷിക്കാം ” കാരണം ഇ യക്ഷികള്‍ക്ക് മൊബൈല്‍ ബാന്‍ഡ് ആണ് .. പക്ഷെ ആള്‍കാരുടെ കണ്ണില്‍ പൊടി ഇടാനുള്ള നമ്പര്‍ ആണ് കേട്ടോ …
അന്തരിഷത്തില്‍ നിന്നും ആപ്പിള്‍ എടുക്കുന്ന ആളുകള്‍ ഉള്ളപോള്‍ യക്ഷികല്ല്ക് ഒരു മൊബൈല്‍ വരുത്താന്‍ ആണോ വിഷമം .. “വിശ്വാസം അതല്ലേ എല്ലാം ” …
വെള്ളിയാഴ്ച … അതെ യക്ഷികളുടെ ദിനം ..ഫുള്ളി ടെട്ടികെറെദ് ഫോര്‍ യക്ഷിസ് … അന്ന് ഇ പാല കുടുതല്‍ പരിഭ്രാന്ത ആവും .. മാനം മര്യാദ ഉള്ള യക്ഷികള്‍ ആയതിനാല്‍ മരത്തില്‍ കയറില്ല .. പകരം താഴെ നിന്ന് ഒരു കുന്നോളം ബാഗുകളും ആയി കാണും സന്ധ്യ ആവും വരെ … പറക്കാന്‍ കഴിയും !! എങ്കിലും ചുമ്മാ ഒരു രസം .. ബസ് കണ്ടക്ടര്‍ മാരെ ഓക്കേ കറക്കാന്‍ ആവും അല്ലെ … ഒരു ബസ് യാത്രക് ശ്രമിക്കുന്നത് … എന്തായാലും ഇ പാലക് ചുറ്റി പട്ടി വെള്ളിയാഴ്ച വൈകും നേരം ഒരു പൂരം നടക്കും …
കയൂക്ക് ഉള്ളവന്‍ കാര്യക്കാരന്‍ എന്ന പ്രമാണം പാലിച്ചു,അവിടെ ഒരു ബസ് നിന്നാല്‍, ഗുസ്തി മത്സരം കാണാം !!… മാമാങ്കം പോലെ ചോര പൊടിയാര്‍ ഉണ്ട് എന്നാണ് കേള്‍വി …
പക്ഷെ ആരും ശ്രധികാറില്ല കാരണം യക്ഷികളും ബിസി ആണ് …
അന്നേ ദിനം വാഹന സാമഗ്രികള്‍ ഉള്ള വേന്ദ്രന്മാര്‍ അങ്ങ് കോട്ടയത്ത് നിന്ന് വരെ പൊള്ളുന്ന വിലക്ക് പെട്രോള്‍ അടിച്ചു വരും എന്നിട്ട് ഇ പാലക് പ്രദക്ഷിണം വയ്ക്കുന്ന പോലെ തെക്ക്-വടക്ക് സര്‍വീസ് നടത്തും …
യക്ഷികള്‍ക്ക് ഒരു കുളിര്‍…യക്ഷന്മാര്‍ക്ക് ഡബിള്‍ കുളിര്‍.. ഇനി ഉദേശിച്ച യക്ഷി എങ്ങാനും ഒന്ന് ചിരിച്ചാലോ നോക്കിയാലോ … അന്ന് മനസ്സില്‍ ഒരു ലഡ്ഡു പൊട്ടും ഹയ്യട..പെട്രോള്‍ വേസ്റ്റ് ആയില്ല… അപ്പന്റെ കാശ് പോയാലും വേണ്ട നമ്മടെ മനസിന്‍റെ സന്തോഷം അതല്ലേ എല്ലാം …
ഇനി മൊബൈല്‍ യക്ഷന്‍ മാര്‍ … അതാണ് രസം വാഹങ്ങള്‍ ഇല്ലാത്ത വേന്ദ്രന്‍ മാര്‍ക്ക് എന്ത് ചെയ്യാന്‍ ആകും .. ഐ മീന്‍ ദി പാവം പില്ലെര്സ് അറ്റ് ദി ഹോസ്റ്റല്‍ .. അതിനല്ലേ അളിയാ നമ്മടെ മോഫില്‍ ഫോണ്‍… “വാട്ട് ആന്‍ ഐഡിയ ” … ബാലന്‍സ് ഇല്ലങ്കിലും അന്നേ ദിനം ആ പാല മര ചുവടു ഒരു മൊബൈല്‍ ഫോനെ സംഗമ വേദി ആവും ..നാനാ വിധ വര്‍ണത്തില്‍ ഉള്ള പൊളപ്പന്‍ ഫോണുകള്‍ ചുമ്മാ ഒരു ഷോ -ക്ക് അങ്ങ് വലത്തേ ചെവിയില്‍ ഇടത്തെ കൈ കൊണ്ട് വച്ചങ്ങു കാച്ചും ” അളിയാ എന്‍റെ പതിനായിരം ഇന്ന് തന്നെ തരണേ … ഗ്രാന്‍ഡ് പാക് ഹോര്‍ലിക്ക്സ് വാങ്ങാനുള്ള ലാസ്റ്റ് ടെ ഇന്ന് ആണ് ” … ആര് കേള്‍ക്കാന അതെ നമ്മുടെ യക്ഷികള്‍ തന്നെ … പിന്നെ നോക്കിയ സാദാ സെറ്റ് ടച്ച് ആയി ഉപയോഗികുക്ക ഐ-ഫോണ്‍ കവര്‍ പേഴ്സ് ആകുക എന്ന് തുടങ്ങി എന്തൊക്കെ ഐറ്റംസ് ..
എല്ലാം ഇ യക്ഷികളെ പ്രതി …ദി ഫെമ്മേ ഫാറ്റാലെ(femme fatale ) യക്ഷിസ് … പണ്ടാതെതൊക്കെ കൊന്നു ചോര കുടിക്കുന്ന ഇനം ആയിരുന്നെങ്കില്‍ ഇപ്പോലതെത് ചിരിച്ചു കൊണ്ട് കഴുത്ത് അരക്കും …കാലം മാറുമ്പോള്‍ കോലവും മാറുമല്ലോ …
സ്കിന്നി ജീന്‍സും കാപ്രിയും ലാച്ചയും ധാവനിയും എല്ലാം അണിഞ്ഞ യക്ഷികളെ ഇ പാല മര ചുവടില്‍ കാണാന്‍ ആവും.. പലപൂഴും മേയ്ക്ക് അപ്പ് ഇനും ഇല്ലേ സോദരി പരിധി എന ചോദ്യവും നിങ്ങള്‍ക്ക് തോന്നാം … ഇക്കണ്ട കാലം അത്രയും ഇ യക്ഷികല്‍കും യക്ഷന്‍ മാര്‍ക്കും തണല്‍ ആയി നില്‍കുന്ന പാല മരത്തെ അങ്ങനെ ചുമ്മാ ഒന്ന് ഓര്‍മ പെടുത്തിന്നെ ഉള്ളു .. പലരും അത് ശ്രധികാറില്ല എന്ന ഒരു തോന്നല്‍ കൊണ്ട് മാത്രം ആണ് ഇ പോസ്റ്റ് ..
ആരെയും കളിയാക്കാന്‍ ഉദേശം ഇല്ല .. അപ്പോള്‍ ഇനിയും കാണാം പാലയും യക്ഷികളെയും പിന്നെ ഞാന്‍ ഉള്‍പെടുന്ന വേന്ദ്രന്‍ മാരെയും … ഇനിയിപ്പം ഒറ്റക് നില്കുമ്പം അടുത്ത് ഉള്ളത് ഒരു പാലയും അതില്‍ യക്ഷി ഇനി ഉണ്ടോ എന്നും ആരും പേടിക്കാതെ ഇരികരുതെ … !!… നമോവാകം …